Connect with us

Gulf

അബുദാബിയില്‍ മിനി ബസ് അപകടം: 6 പേര്‍ക്ക് പരുക്ക്

Published

|

Last Updated

അബുദാബി : അബുദാബിയില്‍ മിനി ബസ്സ് അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് പരിക്കേറ്റു. പ്രായമായ ഒരാളെ ഉള്‍പ്പെടെ പതിനാല് തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. വിവരം അറിഞ്ഞു സംഭവ സ്ഥലത്ത് എത്തിയ എയര്‍ ആംബുലന്‍സ് പരിക്കേറ്റവരെ അബുദാബി മഫ്‌റഖ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു.

അബുദാബി ഐക്കാഡ് ക്യാമ്പ് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. ബസ്സിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതായി അബുദാബി ട്രാഫിക് പോലീസിലെ ട്രാഫിക് കണ്‍ട്രോള്‍ തലവന്‍ മേജര്‍ അബ്ദുള്ള അല്‍ ഖുബൈസി പറഞ്ഞു. വാഹന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനത്തിന്റെ ടയറുകള്‍ പരിശോധിക്കണമെന്നും സുരക്ഷിതമായ ടയറുകള്‍ മാത്രമേ വാഹനങ്ങളില്‍ ഉപയോഗിക്കാവൂ എന്നും നിലവാരം കുറഞ്ഞതും ഉപയോഗ രഹിതവുമായ ടയറുകള്‍ ഉപയോഗിക്കുന്ന െ്രെഡവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കുമെന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അബ്ദുല്ല അല്‍ ഷെഹി വ്യക്തമാക്കി.

അപകടമില്ലാത്ത വേനല്‍ എന്ന പ്രമേയത്തിലുള്ള ക്യാമ്പയിന്‍ തുടരുന്നുണ്ട്. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കൂടുതല്‍ ജനങ്ങള്‍ എത്തുന്ന മേഖലകളിലാണ് ബോധവല്‍കരണം പുരോഗമിക്കുന്നത്. ചൂടുകാലത്തുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന അധികൃതര്‍ മുന്‍ കരുതല്‍ നടപടിയെക്കുറിച്ചും അവയെ പ്രതിരോധിക്കുന്നതെങ്ങനെ എന്നും വിശദീകരിക്കുന്നു. വിവിധ ഭാഷകളിലുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. ഗതാഗത നിയമങ്ങളെക്കുറിച്ചും ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്കും കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിന് മാളുകളില്‍ പ്രത്യേക പരിപാടികളും നടത്തിവരുന്നു. വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്ന ബോധവല്‍കരണ പരിപാടിയിലേക്ക് വിവിധ രാജ്യക്കാരായ നിരവധി പേരാണ് ദിവസേന എത്തുന്നത്.

Latest