സുരക്ഷിത യാത്ര ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്

Posted on: August 7, 2018 1:59 pm | Last updated: August 7, 2018 at 1:59 pm
SHARE

അബുദാബി : അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ രാജ്യം വിട്ടു പോകുന്നവര്‍ സീകരിക്കേണ്ട മുന്‍കരുതലുകള്‍ വീണ്ടും ഉണര്‍ത്തി അബുദാബി പൊലീസ്. മോഷ്ടാക്കളില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിന് യു എ ഇ പൗരന്മാരും താമസക്കാരും വീട് പൂട്ടി പുറത്ത് പോകുമ്പോള്‍ അവരുടെ വീടുകള്‍ ശരിയായി പൂട്ടിയിരുന്നോ എന്ന് ഉറപ്പ് വരുത്തണമെന്ന് അബുദാബി പോലീസ് അറിയിച്ചു. സുരക്ഷിതമായ ബോക്‌സുകളില്‍ വിലയേറിയ വസ്തുക്കള്‍ സൂക്ഷിക്കുക, വീടുകളില്‍ വിലകൂടിയ ആഭരണങ്ങളും പണവും സൂക്ഷിക്കാതിരിക്കുന്നതാണ് ഉചിതമെന്നും പോലീസ് പറയുന്നു.

അബുദാബി പോലീസ് വിദേശകാര്യ മന്ത്രാലയത്തിന്റെയും അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ആരംഭിച്ച സുരക്ഷിത യാത്ര എന്ന പരിപാടിയുടെ ഭാഗമായി തുടങ്ങിയ ബോധവല്‍ക്കരണ പരിപാടിയില്‍ അവധിദിനങ്ങള്‍ക്കായി വിദേശത്തേക്ക് യാത്ര ചെയ്യുന്ന താമസക്കാര്‍ തങ്ങളുടെ വീടിന്റെ സുരക്ഷിതത്വത്തിന് ഗേറ്റ് , വാതിലുകള്‍ എന്നിവ അടച്ചതായി ഉറപ്പുവരുത്തണം. താമസക്കാര്‍ ഇല്ലാത്ത സമയങ്ങളില്‍ വീടുകളിലെ പത്രങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കണം. തങ്ങളുടെ വിലപ്പെട്ട വസ്തുക്കള്‍ വീടുകളില്‍ ഉപേക്ഷിക്കരുതെന്നും, യാത്ര പോകുമ്പോള്‍ പണം കയ്യില്‍ കരുതരുതെന്നും ഇതിന് പകരം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കണമെന്നും അബുദാബി പോലീസ് കമ്മ്യൂണിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ ഹമൂദ് സഈദ് അല്‍ അഖാരി ഉപദേശിച്ചു.
വിദേശത്ത് യാത്രയിലുള്ളവര്‍ അടിയന്തിര സാഹചര്യങ്ങളില്‍ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ വിദേശകാര്യാ മന്ത്രാലയവുമായി ബന്ധപ്പെടണം

LEAVE A REPLY

Please enter your comment!
Please enter your name here