സുരക്ഷയും സുരക്ഷിതത്വവും: പുതിയ സംവിധാനവുമായി അബുദാബി പോലീസ്

Posted on: August 7, 2018 1:55 pm | Last updated: August 7, 2018 at 1:55 pm
SHARE

അബുദാബി : സുരക്ഷയും സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുന്നതിന് ദുബൈ പോലീസ് അബുദാബി പോലീസിന് പുതിയ സാങ്കേതിക സംവിധാനം കൈമാറി. സമൂഹത്തില്‍ സുരക്ഷിതത്വവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ദുബൈ പൊലീസിലെ പ്രതിനിധി സംഘം സംയുക്ത സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച രീതികള്‍ കൈമാറിയത്.

സംയുക്ത കോര്‍ഡിനേഷന്‍, പരിശീലന ശില്പശാലകള്‍ , പരസ്പര സന്ദര്‍ശനങ്ങള്‍ , മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലെ ഉഭയകക്ഷി സഹകരണം, എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സംബന്ധിയായ വിഷയങ്ങള്‍ സംയുക്ത പോലീസ് സംഘങ്ങള്‍ തമ്മില്‍ ചര്‍ച്ചചെയ്തു.