Connect with us

Kerala

വെണ്ണിയോട് പുഴയില്‍ കുടുംബത്തെ കാണാതായ സംഭവം: പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ കടുംബത്തിലെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സൂര്യയുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. സൂര്യയുടെ മാതാപിതാക്കളായ നാരായണന്‍ കുട്ടിയുടെയും ശ്രീജയുടേയും മൃതദേഹം കഴിഞ്ഞ ദിവസം പുഴയില്‍നിന്നും കണ്ടെത്തിയിരുന്നു.

ഇവരുടെ മകന്‍ സായൂജിനായി തിരച്ചില്‍ തുടരുകയാണ്. ആത്മഹത്യ കുറിപ്പും ചെരുപ്പുകളും കണ്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നാരായണന്‍ കുട്ടിയുടെ മ്ൃതദേഹം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീജയുടേയും മൃതദേഹം കണ്ടെത്തി. ഇതിന് പിന്നാലെയാണ് മകള്‍ സൂര്യയുടേയും മൃതദേഹം കണ്ടെത്തുന്നത്.