ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കന്യാസ്ത്രീ പരാതിപ്പെട്ടിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്

Posted on: August 7, 2018 11:38 am | Last updated: August 7, 2018 at 10:44 pm
SHARE

കോട്ടയം: ജലന്തര്‍ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതിപ്പെട്ടിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ് മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍. ജലന്തര്‍ ബിഷപ്പുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് പറഞ്ഞതെന്നും മൊഴിയെടുക്കാനായി കേരളത്തില്‍നിന്നെത്തിയ അന്വേഷണ സംഘത്തോട് ഉജ്ജയിന്‍ ബിഷപ്പ് പറഞ്ഞു.

ഇക്കാര്യം നേരിട്ടും ഇ മെയില്‍ വഴിയും കന്യാസ്ത്രീ തന്നോട് പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ അറിയാനായി കുളിവിലങ്ങാട് മഠത്തില്‍ താന്‍ പോയിരുന്നു. എന്നാല്‍ തനിക്ക് ഒരു മധ്യസ്ഥന്റെ റോളായിരുന്നില്ല. മറ്റൊരു സഭയായിരുന്നതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടായിരുന്നുവെന്നും ബിഷപ്പ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

തന്നെ ജലന്തര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിക്കുന്നതായി ഉജ്ജയിന്‍ ബിഷപ്പിനോട് പരാതിപ്പെട്ടിരുന്നുവെന്ന് കന്യാസ്ത്രീ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. ഇതിലൊരു സ്ഥിരീകരണത്തിനാണ് അന്വേഷണ സംഘം ഉജ്ജയിന്‍ ബിഷപ്പില്‍നിന്നും മൊഴിയെടുത്തത്.