മുനമ്പത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചു; 12 പേരെ രക്ഷപ്പെടുത്തി

Posted on: August 7, 2018 10:42 am | Last updated: August 7, 2018 at 1:38 pm

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി രക്ഷപ്പെടുത്തി. കുളച്ചല്‍ സ്വദേശികളാണ് മരിച്ചത്. അപകടം വരുത്തിയ കപ്പലിനെക്കുറിച്ച് വിവരമില്ല. മുനമ്പത്ത്‌നിന്നും പോയ ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവരുടെ മൃതദേഹങ്ങളുമായി മറ്റൊരു ബോട്ട് കരയിലേക്ക് വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. പുറം കടലില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. കപ്പലിടിച്ചതിനെത്തുടര്‍ന്ന് തകര്‍ന്ന് പോയ ബോട്ട് മുങ്ങിപ്പോയി.