Connect with us

National

ജസ്റ്റിസ് ജോസഫിന്റെ സീനിയോറിറ്റി: ചീഫ് ജസ്റ്റിസ് ഇടപെടും

Published

|

Last Updated

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ സീനിയോറിറ്റിയില്‍ താഴ്ത്തിയതില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ടു പ്രതിഷേധമറിയിച്ചു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചത്. ഇന്നത്തെ സത്യപ്രതിജ്ഞയില്‍ ജസ്റ്റിസ് കെ എം ജോസഫ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല.
അതേസമയം, ഇക്കാര്യം അറ്റോര്‍ണി ജനറലുമായി ചീഫ് ജസ്റ്റിസ് കൂടിയാലോചിക്കുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ സൂചന. കൂടാതെ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ഉപദേശം തേടുമെന്ന് തന്നെ കാണാനെത്തിയ ന്യായാധിപരോട് അറിയിച്ചതായും വിവരമുണ്ട്.

അതിനിടെ ജസ്റ്റിസ് കെ എം ജോസഫിനെ സീനിയോറിറ്റിയില്‍ തരം താഴ്ത്തിയതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. നിലവില്‍ ഏറ്റവും ജൂനിയര്‍ കെ എം ജോസഫാണെന്നും അതുകൊണ്ടാണ് അവസാനത്തെയാളായി പരിഗണിച്ചതെന്നും കേന്ദ്രനിയമ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിയമനം ലഭിച്ച തീയതി വെച്ച് കണക്കാക്കുമ്പോള്‍ കെ എം ജോസഫ് ഏറ്റവും ജൂനിയറാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത് 2002 ഫെബ്രുവരി അഞ്ചിനാണ്. അതേവര്‍ഷം ഫെബ്രുവരി 14 നായിരുന്നു ജസ്റ്റിസ് വിനീത് ശരണിന്റെ ഹൈക്കോടതി നിയമനം. 2014 ഒക്ടോബര്‍ 14നാണ് കെ എം ജോസഫ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. അങ്ങനെ വരുമ്പോള്‍ മൂന്ന് പേരില്‍ ഏറ്റവും ജൂനിയര്‍ കെ എം ജോസഫ് ആണെന്ന് കേന്ദ്രനിയമ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍, കെ എം ജോസഫ് എന്നിവരുടെ സുപ്രീം കോടതി ജഡ്ജിമാരായുള്ള സത്യപ്രതിജ്ഞ ഇന്ന് രാവിലെയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ പട്ടിക പ്രകാരം കെ എം ജോസഫ് മൂന്നാമതാണ്.
സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനായി കൊളീജിയം ആദ്യം നിര്‍ദേശിച്ചത് കെ എം ജോസഫിന്റെ പേരായതിനാല്‍ അദ്ദേഹമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നാണ് സുപ്രീം കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാരുടെ നിലപാട്. ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്ന് ജഡ്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

അതിനിടെ, ജസ്റ്റിസ് കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ നല്‍കി. കെ സി വേണുഗോപാലാണ് നോട്ടീസ് ല്‍കിയത്. നോട്ടീസ് ലോക്‌സഭ#ാ സ്പീക്കര്‍ പരിഗണിച്ചില്ല.