Connect with us

Kerala

മോട്ടോര്‍ വാഹന പണിമുടക്ക് തുടരുന്നു

Published

|

Last Updated

കോഴിക്കോട്: മോട്ടോര്‍ വ്യവസായ സംരക്ഷണ സമതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് തുടരുന്നു. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ സമരത്തിന്റെ ഭാഗമായി നിരത്തിലിറങ്ങിയില്ല.

അതേ സമയം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പൊതു ഗതാഗതം തടസപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക നഗരങ്ങളിലും തിരക്ക് കുറവാണ്. ആളുകളെത്താത്തതിനാല്‍ പല കടകളും തുറന്നിട്ടില്ല. പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രിവരെ തുടരും.

---- facebook comment plugin here -----

Latest