Connect with us

National

കരുണാനിധി വീണ്ടും ഗുരുതരാവസ്ഥയില്‍; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് ആശുപത്രി അധികൃതര്‍

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ
ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതര്‍. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്നും ചെന്നൈ കാവേരി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ് കരുണാനിധി. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുന്നത് വെല്ലുവിളിയാണ്. ചികിത്സ ഫലം കാണുമോയെന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷമേ പറയാന്‍ കഴിയൂ എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

Latest