വെണ്ണിയോട് പുഴയില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Posted on: August 6, 2018 5:28 pm | Last updated: August 6, 2018 at 8:00 pm
SHARE

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചുണ്ടേല്‍ ആനപ്പാറ സ്വദേശി നാരായണന്‍ കുട്ടിയുടെ ഭാര്യ ശ്രീജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാരായണന്‍ കുട്ടിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. നാരായണന്‍ കുട്ടി (45), ഭാര്യ ശ്രീജ (37), മക്കളായ സൂര്യ(11), സായൂജ്(9) എന്നിവരെ ഞായറാഴ്ച രാവിലെയാണ് വെണ്ണിയോട് പുഴയില്‍ കാണാതായത്. കുട്ടികള്‍ക്കായി നാട്ടുകാരും അഗ്‌നിശമനസേനയും പോലീസും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നു.

ആനപ്പാറയിലെ വാടക വീട്ടില്‍ നിന്ന് ശനിയാഴ്ച വൈകീട്ടാണ് ഇവര്‍ വെണ്ണിയോട് എത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ നിന്ന് വെണ്ണിയോട് പൊയില്‍ പുഴയിലേക്ക് ഇറങ്ങുന്ന പടവില്‍ ഉപേക്ഷിച്ച നിലയില്‍ ലേഡീസ് ബാഗും കുടകളും ചെരിപ്പും പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കാല്‍പ്പാടുകളും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗിലെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുക്കുകയും തിരച്ചില്‍ ആരംഭിക്കുകകയുമായിരുന്നു.