എമിറേറ്റ്‌സിലും ഫ്‌ളൈ ദുബൈയിലും നിരക്കിളവ്

ഇന്ത്യ, യൂറോപ്പ് എന്നിവടങ്ങളിലേക്കുള്ള നിരക്കിലാണ് ഇളവ്. ആഗസ്റ്റ് ഒന്നിനും സെപ്റ്റംബര്‍ 30 നും ഇടയില്‍ പറക്കണമെന്നേയുള്ളൂ.
Posted on: August 6, 2018 4:34 pm | Last updated: August 6, 2018 at 4:34 pm

ദുബൈ: അവധി ആഘോഷങ്ങള്‍ക്ക് പോകുന്നവര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സും ഫ്ളൈ ദുബൈയും ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി. ഇന്ത്യ, യൂറോപ്പ് എന്നിവടങ്ങളിലേക്കുള്ള നിരക്കിലാണ് ഇളവ്. ആഗസ്റ്റ് ഒന്നിനും സെപ്റ്റംബര്‍ 30 നും ഇടയില്‍ പറക്കണമെന്നേയുള്ളൂ.

മുംബൈ 460, ചെന്നൈ 570, ഹൈദരാബാദ് 700, തിരുവനന്തപുരം 800 എന്നിങ്ങനെയാണ് എമിറേറ്റ്‌സ് നിരക്ക്. ആറു ദിവസത്തിനകം ടിക്കറ്റ് വാങ്ങണം. ഫ്ളൈ ദുബൈ പത്തു ദിര്‍ഹമിന് വരെ ടിക്കറ്റ് നല്‍കും. പക്ഷേ ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ചു നിരക്ക് കൂടും. ബാക്കു, ബട്ടൂമി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഫ്ളൈ ദുബൈയില്‍ നിരക്കിളവ്.