യാത്രക്കിടെ ഭാര്യയുമായി തര്‍ക്കം; ഭര്‍ത്താവ് മൂന്ന് മക്കളേയും പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി

Posted on: August 6, 2018 1:15 pm | Last updated: August 6, 2018 at 1:50 pm
SHARE

ചിറ്റൂര്‍: പിണങ്ങിപ്പോയ ഭാര്യയുമായി തിരികെ വരവെ ഇരുവരും വീണ്ടും തര്‍ക്കിച്ചു. പ്രകോപിതനായ ഭര്‍ത്താവ് മൂന്ന് മക്കളേയും പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. കുട്ടികളുടെ മൃതദേഹങ്ങള്‍ പുഴയിലൊഴുകി നടക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ചിറ്റൂര്‍ സ്വദേശികളായ വെങ്കിടേഷിന്‍േയും അമരാവതിയുടേയും മക്കളായ പുനീത്(6), സഞ്ജയ്(3), രാഹുല്‍(മൂന്ന് മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. വഴക്കിനെത്തുടര്‍ന്ന് വീട്ടിലേക്ക് പോയ അമരാവതിയേയും മക്കളേയും വെങ്കിടേഷ് തിരികെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ യാത്രാമധ്യേയാണ് കൊലപാതകം. അമിത മദ്യപാനിയായ വെങ്കിടേഷും ഭാര്യയും വഴിയില്‍വെച്ചും തര്‍ക്കത്തിലേര്‍പ്പെടുകയും വെങ്കിടേഷ് കുട്ടികളെ പുഴയിലെറിയുകയുമായിരുന്നു. വെങ്കിടേഷ് ഒളിവിലാണ്.