കുമ്പസാരത്തിന്റെ പേരില്‍ പീഡനം : രണ്ട് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Posted on: August 6, 2018 12:59 pm | Last updated: August 6, 2018 at 5:28 pm
SHARE

ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീ കോടതി തള്ളി. ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതികളോട് ഉടന്‍ കീഴ്‌ക്കോടതിയില്‍ കീഴടങ്ങാനും സുപ്രീം കോടതി നിര്‍ദേശിച്ചു. കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ വീണ്ടും നല്‍കാം.

വൈദികര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരി കോടതിയില്‍ വാദിച്ചു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാറും കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത് . കേസില്‍ നേരത്തെ അറസ്റ്റിലായ ഫാ.ജോബ് മാത്യു, ഫാ.ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു .