കല്‍പേഷ് യാഗ്നിക്കിന്റെ ആത്മഹത്യ: വനിതാ മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍

Posted on: August 6, 2018 11:09 am | Last updated: August 6, 2018 at 1:50 pm

മുംബൈ: ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ എഡിറ്റര്‍ കല്‍പേഷ് യാഗ്നിക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ ഇന്‍ഡോര്‍ പോലീസ് അറസ്റ്റ് ചെയ്തു. സലോനി അറോറ(40)യെന്ന മാധ്യമപ്രവര്‍ത്തകയാണ് അറസ്റ്റിലായത്. മുംബൈയില്‍ മകനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അറസ്റ്റ്. ഇവര്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് യാഗ്നിക്കിനെ ഭീഷണിപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

യാഗ്നിക്കിന്റെ ആത്മഹത്യക്ക് ശേഷം സലോനി ഡല്‍ഹി, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലായി മാറിമാറി താമസിച്ചുവരികയായിരുന്നു. ജുലൈ 12നാണ് യാഗ്നിക് ഇന്‍ഡോറിലെ ദൈനിക് ഭാസ്‌കറിന്റെ കെട്ടിടത്തിന്റെ മുകളില്‍നിന്നും ചാടിമരിച്ചത്. സലോനി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ റെക്കോഡിങ് യാഗ്നികിന്റെ മൊബൈല്‍ ഫോണില്‍നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ്.