രാഷ്ട്രപതിക്ക് വധഭീഷണി : പൂജാരി അറസ്റ്റില്‍

Posted on: August 6, 2018 9:30 am | Last updated: August 6, 2018 at 4:53 pm
SHARE

തൃശൂര്‍: രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൂജാരി പിടിയിയില്‍ . ത്യശൂര്‍ ചിറക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണില്‍ വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. പുലര്‍ച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോണ്‍ വിളിയുടെ ഉറവിടം കണ്ടെത്തി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

മദ്യലഹരിയിലാണു താന്‍ ഫോണ്‍വിളിച്ചതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. എന്നാല്‍ എന്തിനാണ് ഇയാള്‍ ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നു അറിയുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെയാണു പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.