Connect with us

Kerala

വയനാട്ടില്‍ നാലംഗ കുടുംബത്തെ കാണാതായ സംഭവം: ഗ്യഹനാഥന്റെ മൃതദേഹം കണ്ടെടുത്തു

Published

|

Last Updated

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ നാലംഗ കുടുംബത്തിലെ ഗ്യഹനാഥന്റെ മൃതദേഹം കണ്ടെടുത്തു. 45കാരനായ നാരായണന്‍കുട്ടിയുടെ മൃതദേഹമാണ് തിരച്ചിലിനിടെ കണ്ടെടുത്തത്.

ഇന്ന് രാവിലെയാണ് പുഴയോരത്തുനിന്നും ആത്മഹത്യ കുറിപ്പ്, ബാഗ്, കുടകള്‍, ചെരിപ്പുകള്‍ എന്നിവ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുകയായിരുന്നു. നാരായണന്റെ ഭാര്യ ശ്രീജ(37) മക്കളായ സൂര്യ(11), സായൂജ്(9) എന്നിവര്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Latest