ഒമാനില്‍ വാഹനാപകടത്തില്‍ യു എ ഇ സ്വദേശികള്‍ മരിച്ചു

Posted on: August 5, 2018 1:10 pm | Last updated: August 5, 2018 at 1:10 pm

മസ്‌കത്ത്: അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ സമാഇം പ്രദേശത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. യു എ ഇ സ്വദേശികളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

യു എ ഇ സ്വദേശികള്‍ സഞ്ചരിച്ച വാഹനം ട്രെയ്ലര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിലെത്തിച്ച് ചികിത്സലഭ്യമാക്കി വരികയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.