മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നു: ജലന്തര്‍ ബിഷപ്പ്

Posted on: August 5, 2018 12:14 pm | Last updated: August 6, 2018 at 9:59 am
SHARE

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. ജലന്തര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകത്തിലാണ് ബിഷപ്പ് ഇക്കാര്യം പറയുന്നത്. കന്യാസ്ത്രീയുടെ പീഡന പരാതി പരാമര്‍ശിക്കാതെയാണ് മുഖപുസ്തകമായ സാഡാ സമാനയിലൂടെ ബിഷപ്പ് മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നോട്ട് പോകാന്‍ വിശാസികളുടെ സഹകരണം ആവശ്യമാണെന്നും ഇനിയും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുമെന്നും വിശ്വാസികള്‍ക്കുള്ള സന്ദേശത്തില്‍ ബിഷപ്പ് പറയുന്നു. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ സന്ദേശമെന്നാണ് വിലയിരുത്തപ്പെടുന്നത്. കന്യാസ്ത്രീയുടെ ലെംഗിക പീഡന പരാതിയില്‍ കേരളത്തില്‍നിന്നുള്ള അന്വേഷണ സംഘം അടുത്ത ദിവസം ബിഷപ്പിനെ ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here