ലൈംഗിക പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

Posted on: August 5, 2018 11:09 am | Last updated: August 6, 2018 at 9:59 am

ഭുവനേശ്വര്‍: ഒഡീഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ കമ്പ്യൂട്ടര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രിന്‍സിപ്പാള്‍ തന്നെ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മറ്റ് കുട്ടികളേയും പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചതായി പുസ്തകത്തിനുള്ളില്‍നിന്നും കണ്ടെടുത്ത കുറിപ്പില്‍ പറയുന്നുണ്ട്.

കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. മറ്റൊരു പെണ്‍കുട്ടിയും പ്രിന്‍സിപ്പാളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പോക്‌സോ വകുപ്പ് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രിന്‍സിപ്പാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ അറസ്റ്റിലാണ്.