Connect with us

Kerala

കിണര്‍ നിര്‍മാണത്തിനുള്ള റിംഗ് വീണ് കുട്ടി മരിച്ചു

Published

|

Last Updated

കല്‍പ്പറ്റ: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കിണര്‍ നിര്‍മാണത്തിന് തയ്യാറാക്കിയ റിംഗുകള്‍ ദേഹത്ത് മറിഞ്ഞുവീണ് എട്ട് വയസ്സുകാരന്‍ മരിച്ചു. ആനപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയും നെന്മേനി ആനപ്പാറ മാളികക്കവല വലിയകുന്നന്‍ റഫീഖിന്റെ മകനുമായ റസല്‍ മുഹമ്മദ് ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ചോടെ റഫീഖിന്റെ വീടിനടുത്തായിരുന്നു അപകടം.
കളിക്കുന്നതിന് സമീപത്ത് ചാരിവെച്ചിരുന്ന രണ്ട് റിംഗുകളാണ് റസല്‍ മുഹമ്മദിന്റെ ദേഹത്തേക്ക് മറിഞ്ഞു വീണത്. റിംഗുകള്‍ക്കടിയില്‍ പരുക്കേറ്റു കിടന്ന കുട്ടിയെ രക്ഷപ്പെടുത്തി ആദ്യം അമ്പലവയലിലെയും പിന്നീട് ബത്തേരിയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പിതാവ് റഫീഖ് അമ്പലവയലിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മാതാവ്: ഷമീന. സഹോദരി: റുഫീന ഷെറിന്‍.