വെനസ്വേലന്‍ പ്രസിഡന്റിന് നേരെ വധശ്രമം

Posted on: August 5, 2018 9:22 am | Last updated: August 5, 2018 at 12:16 pm
SHARE

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദുറോക്ക് നേരെ വധശ്രമം. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍നിന്നും തലനാരിഴക്കാണ് മദുറൊ രക്ഷപ്പെട്ടത്. സൈന്യത്തിന്റെ 81-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് ആക്രമണമുണ്ടായത്. മദുറോ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ ഏഴ് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പോലെയുള്ള ഉപകരണമാണ് പൊട്ടിത്തെറിച്ചതെന്ന് മന്ത്രി ജോര്‍ജ് റോഡ്രിഗ്‌സ് പിന്നീട് പറഞ്ഞു. സ്‌ഫോടന ശബ്ദത്തിന് പിറകെ അംഗ രക്ഷകര്‍ മദുറോക്ക് സുരക്ഷാ കവചമൊരുക്കുന്നതും അവിടെനിന്നും മാറ്റുന്നതും പുറത്തുവിട്ട വീഡിയോ ദ്യശ്യങ്ങളിലുണ്ട്. അതേ സമയം അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.