വാട്‌സ്ആപ്പിന്റെ ഈ പുതിയ ഫീച്ചര്‍ കലക്കും

Posted on: August 4, 2018 9:17 pm | Last updated: August 4, 2018 at 9:17 pm

ആന്‍ഡ്രോയിട് ഉപഭോക്താക്കള്‍ക്കായി വാടസ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു. പിക്ചര്‍ – ഇന്‍ – പിക്ചര്‍ എന്ന നേരത്തെ ഐഒഎസില്‍ അവരിപ്പിച്ച ഫീച്ചറാണ് ഉടന്‍ ആന്‍ഡ്രോയിഡില്‍ കൂടി എത്തുന്നത്. വാട്‌സ് ആപ്പ് വഴി ലഭിക്കുന്ന യൂട്യൂബ്, ഇസ്റ്റഗ്രാം വീഡിയോ ലിങ്കുകള്‍ വാട്‌സ്ആപ്പില്‍ നിന്നുതന്നെ പ്ലേ ചെയ്യാന്‍ സാധിക്കുന്നതാണ് പിക്ചര്‍ – ഇന്‍ പിക്ചര്‍ ഫീച്ചര്‍.

വാട്‌സ്ആപ്പില്‍ യൂട്യൂബ് ടെക്സ്റ്റ് ലിങ്കുകള്‍ക്ക് പകരം പ്ലേ ബട്ടണോട് കൂടിയ ലിങ്കായിരിക്കും ലഭിക്കുക. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വാട്‌സ്ആപ്പിന് ഉള്ളില്‍ തന്നെ ചെറിയ ഒരു വിന്‍ഡോയില്‍ വീഡിയോ പ്ലേ ചെയ്യാനാകും. ഈ വിന്‍ഡോ ആവശ്യാനുസരണം വലുതാക്കാനും ചെറുതാക്കാനും സാധിക്കും. വീഡിയോ പ്ലേ ചെയ്യാന്‍ യൂട്യൂബ ആപ്പ് തുറക്കേണ്ട എന്നര്‍ഥം.

അതേസമയം ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസില്‍ വരുന്ന വീഡിയോകള്‍ ആദ്യ ഘട്ടത്തില്‍ വാട്‌സ്ആപ്പില്‍ പ്ലേ ചെയ്യാന്‍ സാധിക്കില്ല. വൈകാതെ ഇതിനുള്ള സംവിധാനവും എത്തും. എന്ന് മുതലാണ് പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുക എന്നത് വ്യക്തമല്ല.