പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ഫൈനലില്‍

Posted on: August 4, 2018 8:23 pm | Last updated: August 5, 2018 at 10:25 am

നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരം പി വി സിന്ധു ഫൈനലിലെത്തി. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്. സ്‌കോര്‍: 21-16,24-22.

ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. റിയോ ഒളിംപിക്‌സില്‍ കരോളിനയോട് സിന്ധു തോറ്റിരുന്നു.