സഊദിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

Posted on: August 4, 2018 8:21 pm | Last updated: August 5, 2018 at 10:25 am
SHARE

അല്‍ഹസ്സ: സഊദിയിലെ റിയാദ് -അല്‍-ഹസ്സ റോഡിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളായ പള്ളിമുക്ക് സഹീര്‍ (29), ഉമയനല്ലൂര്‍ ഹാഷിം (30) എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്നും അല്‍ അഹ്‌സയിലേക്കുള്ള യാത്രാ മധ്യേ ഖുരൈസില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.റിയാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇരുവരും.

കൂടെ യാത്രചെയ്തിരുന്ന തൃശൂര്‍ സ്വദേശി പോള്‍സണ്‍, കായംകുളം സ്വദേശി നിഷാദ് എന്നിവരെ സാരമായ പരുക്കുകളോടെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുയാണ്. റംസാനായാണ് മരിച്ച സഹീറിന്റെ ഭാര്യ. തസ്നിയാണ് ഹാഷിമിന്റെ ഭാര്യ. ഇരുവര്‍ക്കും ഓരോ കുട്ടികളുണ്ട്.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്ന് അല്‍ഹസ്സയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here