ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പരസ്യചിത്രം; മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

Posted on: August 4, 2018 6:19 pm | Last updated: August 5, 2018 at 10:25 am
SHARE

മലപ്പുറം: സ്വകാര്യ വസ്ത്ര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച നടന്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. സംസ്ഥാന്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡാണ് നോട്ടീസ് അയച്ചത്. വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസയച്ചിട്ടുണ്ട്.

ചര്‍ക്ക ഉപയോഗിച്ച് ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് നെയ്യുന്നത്. എന്നാല്‍ ഖാദിയുമായി ഒരു ബന്ധവുമില്ലത്താ പരസ്യത്തില്‍ ഇത്തരമൊരു ചിത്രത്തിന് മോഹന്‍ലാല്‍ പോസ് ചെയ്തത് തെറ്റിദ്ധാരണക്ക് കാരണമാകുമെന്ന് ഖാദിബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ് പറഞ്ഞു. ഖാദിയെന്ന പേരില്‍ വ്യാജ തുണിത്തരങ്ങള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ടെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണമെന്ന് അവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here