Connect with us

Ongoing News

ഇംഗ്ലണ്ടിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെ്‌സറ്റില്‍ ഇന്ത്യക്ക് 31 റണ്‍സ് തോല്‍വി

Published

|

Last Updated

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 31 റണ്‍സ് തോല്‍വി. 194 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ക്രീസിലിറങ്ങിയ ഇന്ത്യ 162 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.

93 പന്തില്‍ നിന്ന് നാല് ബൗണ്ടറികള്‍ അടക്കം 51 റണ്‍സ് എടുത്ത ക്യാപ്റ്റര്‍ വിരാട് കോഹ് ലിയാണ് ഇന്ത്യന്‍ നിരയില്‍ കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ് 14.2 ഓവറില്‍ 40 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റെടുത്തു.

രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ ലോഡ്‌സില്‍ ആരംഭിക്കും.

Latest