മൊബൈല്‍ ആപ് വഴി കാമുകിയുടെ ഭര്‍ത്താവിന്‍രെ സ്വകാര്യ ദ്യശ്യങ്ങള്‍ പകര്‍ത്തി; യുവാവ് പിടിയില്‍

Posted on: August 4, 2018 3:22 pm | Last updated: August 4, 2018 at 3:22 pm
SHARE

കൊച്ചി: കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദ്യശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ചോര്‍ത്തി ഏഴ്‌ലക്ഷം രൂപ തട്ടിയെടുത്ത സ്വകാര്യ ബേങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. കൊച്ചി എളമക്കരയിലെ യുവാവിന്റെ നീക്കങ്ങള്‍ പകര്‍ത്തിയ അമ്പലപ്പുഴയിലെ സ്വകാര്യ ബേങ്ക് ജീവനക്കാരന്‍ അജിത്താണ് പിടിയിലായത്.

യുവാവിന്റെ ഭാര്യയുടെ സഹായത്തോടെയാണ് യുവാവ് ദ്യശ്യങ്ങളടക്കം ചോര്‍ത്തിയത്. ഈ ദ്യശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് യുവാവില്‍നിന്നും ഏഴ് ലക്ഷം രൂപയോളം തട്ടിയെടുത്തു. ഇതിനായി ഉപയോഗിച്ച ട്രാക്ക് വ്യു എന്ന ആപ് ഡൗണ്‍ലോഡ് ചെയ്തത് പ്രതിയുടെ ഇ മെയില്‍ ഐഡി ഉപയോഗിച്ചാണെന്ന് കണ്ടെത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരവും മറ്റ് നിയമപ്രകാരവും കേസെടുക്കും. സംഭവത്തില്‍ യുവതിയേയും പോലീസ് ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here