വണ്ണപ്പുറം കൂട്ടക്കൊലപാതകം: കള്ളനോട്ട്‌ കേസ് പ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

Posted on: August 4, 2018 1:16 pm | Last updated: August 4, 2018 at 1:34 pm
SHARE

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി ഇര്‍ഷാദ്, പോലീസ് സേനയില്‍നിന്നും അസിസ്റ്റന്റ് കമാന്‍ഡ് ആയി വിരമിച്ച രാജശേഖരന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരത്തുനിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്. കൊല്ലപ്പെട്ട ക്യഷ്ണന്റെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന നെടുങ്കണ്ടം സ്വദേശിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്. പിടിയിലായ ഷിബു കള്ള് നോട്ട് കേസിലെ പ്രതികൂടിയാണ