മുഖ്യമന്ത്രി അകത്തുണ്ടായിരിക്കെ കേരളഹൗസിനു മുന്നില്‍ കത്തിയുമായി മലയാളി യുവാവ്

Posted on: August 4, 2018 10:53 am | Last updated: August 4, 2018 at 8:23 pm
SHARE

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ കത്തിയുമായി മലയാളി യുവാവ്. ഇയാളെ പിന്നീട് സുരക്ഷാ സേന പിടികൂടി ഡല്‍ഹി പോലീസിന് കൈമാറി. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍ രാജാണ് മുഖ്യമന്ത്രി കേരള ഹൗസിലുണ്ടായിരിക്കെ കത്തിയുമായെത്തിയത്.

സംഭവത്തില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ബാഗില്‍ കടലാസുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച കത്തിയുമായി യുവാവ് കേരള ഹൗസിന് മുന്നിലെത്തുമ്പോള്‍ മുഖ്യമന്ത്രി അകത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരിക്കുകയായിരുന്നു. ഇയാളെ കണ്ട് സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ ഇയാള്‍ക്കരികിലേക്ക് വരവെ ഇയാള്‍ ബാഗില്‍നിന്നും കത്തി എടുക്കുകായിരുന്നു. പിന്നീട് പരസ്പര ബന്ധമില്ലാതെ സംസാരിക്കാന്‍ തുടങ്ങിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിറകിലൂടെയെത്തി കീഴടക്കുകായിരുന്നു.

തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. മരിക്കാന്‍ പോവുകയാണ്. തനിക്ക് രണ്ട് കുട്ടികളുണ്ട്. അഞ്ച് ജില്ലകളില്‍ മാറി താമസിക്കുകയാണ്. തന്റെ പ്രശ്‌നങ്ങളില്‍ മുക്യമന്ത്രി ഇടപെട്ടില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇയാള്‍ വിളിച്ചു പറയുന്നൂണ്ടായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here