മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി

Posted on: August 4, 2018 10:36 am | Last updated: August 4, 2018 at 1:01 pm
SHARE

ന്യൂഡല്‍ഹി: പാര്‍ട്ടി പരിപാടികള്‍ക്കായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി.

ജാമ്യം നിന്നതിന്റെ പേരില്‍ കിടപ്പാടം ജപ്തി ഭീഷണിയിലായ പ്രീതാ ഷാജിയുടെ വിഷയത്തില്‍ ഇടപെടണമെന്ന ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്താന്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ ഒഴിവാക്കി സമരസമതിയുമായി കേന്ദ്രം നേരിട്ട് ചര്‍ച്ച ചെയ്തതിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി ഡല്‍ഹിയിലെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തിനെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.

LEAVE A REPLY

Please enter your comment!
Please enter your name here