വാഹനാപകടത്തില്‍ അഞ്ച് തീര്‍ഥാടകര്‍ മരിച്ചു

Posted on: August 4, 2018 10:01 am | Last updated: August 4, 2018 at 12:40 pm
SHARE

ജോന്‍പുര്‍: ഉത്തര്‍പ്രദേശില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അലഹബാദിലെ കേദ് മണിക്പുര്‍ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം റോഡരകില്‍ നിര്‍ത്തിയിട്ട മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടം. ജോന്‍പുര്‍-റായ്ബറേലി ദേശീയ പാതയില്‍ നിക്മുദിന്‍പുര്‍ ഗ്രാമത്തിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here