Connect with us

National

ബന്ദിപൂരിലെ രാത്രി യാത്രാ നിരോധനം പിന്‍വലിക്കാന്‍ തീരുമാനമില്ല: കര്‍ണാടക

Published

|

Last Updated

ബംഗളൂരു: വയനാട് – മൈസൂര്‍ ദേശീയ പാത 212ല്‍ ബന്ദിപൂര്‍ വഴിയുള്ള രാത്രി യാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക. നിരോധനം നീക്കാന്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചു. സുപ്രീം കോടതിയുടെ പരിഗണയിലുള്ള വിഷയം ഇപ്പോള്‍ എങ്ങനെ ഉയര്‍ന്നുവരുന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയാണ് ബന്ദിപൂര്‍ വഴി രാത്രിയാത്ര നിരോധിച്ചത്. ഈ നിരോധനം നീക്കണമെന്നും റോഡിന് വീതികൂട്ടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു. രാത്രിയാത്രാ നിരോധനം നീക്കണമെന്ന് ഏറെക്കാലമായി കേരളം ആവശ്യപ്പെട്ടുവരുന്നുണ്ട്.