ഹജ്ജ്: മശാഇര്‍ ട്രെയിനുകള്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി

Posted on: August 3, 2018 11:21 pm | Last updated: August 3, 2018 at 11:21 pm
SHARE

മിന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന ഹാജിമാര്‍ക്ക് ഹജ്ജിന്റെ സുപ്രധാന
കര്‍മ്മങ്ങള്‍ നടക്കുന്ന അറഫ, മിന, മുസ്തലിഫ എന്നിവിടങ്ങളിലേക്ക് ഹാജിമാരുടെ യാത്രക്കുള്ള മശാഇര്‍ ട്രെയിന്‍ സര്‍വ്വീസിന്റെ പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയായതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വേഗത്തില്‍ യാത്ര ചെയ്യാമെന്നതാണ് മാഷാഇര്‍ ട്രെയിനിന്റെ പ്രത്യേകത. അറഫ, മിന, മുസ്ദലിഫ, മേഖലകളെ ബന്ധിപ്പിച്ച് 2010 ലാണ് ആദ്യമായി മശാഇര്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങിയത്.

ഈ വര്‍ഷം മുതല്‍ ടിക്കറ്റ് നിരക്ക് 400 റിയാലായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ 250 റിയാലായിരുന്നു നിരക്ക്.