പ്രൊഫ. എപി അബ്ദുല്‍ വഹാബിന്റെ മകന്‍ തെങ്ങ് ദേഹത്ത് വീണ് മരിച്ചു

Posted on: August 3, 2018 8:13 pm | Last updated: August 3, 2018 at 11:29 pm
SHARE

മലപ്പുറം: ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പ്രൊഫ. എ പി അബ്ദുല്‍ വഹാബിനറെ മകന്‍ അഫീഫ് അബ്ദുര്‍റഹ്മാന്‍ (27) തെങ്ങ് കടപുഴകി വീണ് മരിച്ചു. മൊറയൂര്‍ വട്ടപ്പൊയിലിലെ കൃഷിയിടത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന എപി അബ്ദുല്‍ വഹാബ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

സംഭവം നടന്നയുടന്‍ തന്നെ അഫീഫിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പാണമ്പ്ര ജുമുഅത്ത് പള്ളിയില്‍.

വെളിമുക്ക് ക്രസന്റ് സ്‌കൂള്‍ അധ്യാപകനാണ് അഫീഫ. മാതാവ് റസിയ, സഹോദരങ്ങള്‍: ഹസീം ജസീം, അബീദ് ഷഹീര്‍,

LEAVE A REPLY

Please enter your comment!
Please enter your name here