ഡ്രീംലൈനര്‍ വിമാന സര്‍വീസ് : എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍ റണ്‍വേ പരിശോധന തിങ്കളാഴ്ച

Posted on: August 3, 2018 3:26 pm | Last updated: August 3, 2018 at 3:50 pm
SHARE

കോഴിക്കോട്: കരിപ്പൂരില്‍ നിന്നും ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കുന്നതിന് റണ്‍വേ സുരക്ഷാ പരിശോധനക്ക് എയര്‍ ഇന്ത്യയുടെ പരിശോധനാ സംഘം തിങ്കളാഴ്ച കരിപ്പൂരിലെത്തും.

സഊദി എയര്‍ലൈന്‍സ് പരിശോധനാ റിപ്പോര്‍ട്ട് മാസങ്ങള്‍ക്കു മുമ്പേ സമര്‍പ്പിച്ചിരുന്നതിനാല്‍ ആദ്യ അനുമതി അവര്‍ക്കായിരിക്കും ലഭിക്കുക. എയര്‍ ഇന്ത്യ കൂടി സേഫ്റ്റി അസസ്‌മെന്റ് സമര്‍പ്പിക്കുന്നതോടെ വലിയ വിമാനങ്ങളുടെ കൂടുതല്‍ സര്‍വ്വീസുകള്‍ ഉടന്‍ തന്നെ കരിപ്പൂരില്‍ നിന്നാരംഭിക്കാന്‍ സാധിക്കും. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യത്തിലോ എയര്‍ ഇന്ത്യക്കും സര്‍വ്വീസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കാം. സഊദിയയുടെ ആദ്യ വിമാനം സെപ്റ്റംബര്‍ മധ്യത്തില്‍ കരിപ്പൂരിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.