റിയാദ്-മുംബൈ ജെറ്റ് എയര്‍വേസ് വിമാനം റണ്‍വേയില്‍നിന്നും തെന്നി മാറി

Posted on: August 3, 2018 3:18 pm | Last updated: August 3, 2018 at 3:18 pm
SHARE

ന്യൂഡല്‍ഹി: റിയാദില്‍നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനം ടേക്ക് ഓഫിനിടെ റണ്‍വെയില്‍നിന്നും തെന്നിമാറി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വിമാനത്തിലുണ്ടായിരുന്ന 149 പേരും സുരക്ഷിതരാണെന്നും ജെറ്റ് എയര്‍വേസ് ട്വിറ്ററിലൂടെ അറിയിച്ചു.

പൈലറ്റിന് പറ്റിയ പിഴവാണ് അപകടകാരണമെന്നാണറിയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും റിയാദ് വിമാനത്താവളത്തില്‍ താമസ സൗകര്യമൊരുക്കി. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ മുംബൈയിലെത്തിക്കുമെന്ന് വിമാന കമ്പനി അറിയിച്ചു