Connect with us

National

ട്രെയിനില്‍ അതിസാഹസിക യാത്രയും കവര്‍ച്ചയും : നാലംഗ സംഘം പിടിയില്‍-വീഡിയോ

Published

|

Last Updated

മുംബൈ: ട്രെയിനില്‍ അപകടകരമാംവിധം യാത്ര ചെയ്യുകയും ഈ യാത്രക്കിടെ പ്ലാറ്റ്‌ഫോമിലെ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവരുകയും ചെയ്ത നാലംഗ സംഘം പോലീസിന്റെ പിടിയിലായി. ഇവര്‍തന്നെ ഫോണില്‍ ഷൂട്ട് ചെയ്ത യാത്രയുടേയും കവര്‍ച്ചയുടേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഈ വീഡിയോയും വിവധ റെയില്‍വെ സ്‌റ്റേഷനുകളിലെ സിസിടിവി ക്യാമറാ ദ്യശ്യങ്ങളും പരിശോധിച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. അലി ഷെയ്ക് എന്ന മമ്മ(19), മൊഹമ്മദ് സെയ്ദ് ഷെയ്ക് എന്ന ജാവേദ്(19), രോഹിത് ചൗരസ്യ(20)ഷിബാസ് ഖാന്‍(18) എന്നിവരാണ് പിടിയിലായത്. കവര്‍ച്ച ചെയ്ത പതിനായിരം രൂപ വിലമതിക്കുന്ന ഫോണ്‍ ജാവേദില്‍നിന്നും കണ്ടെടുത്തു.

Latest