നടി ആക്രമിക്കപ്പെട്ട കേസ്: രചനയും ഹണിയും കക്ഷിചേരും

Posted on: August 3, 2018 11:21 am | Last updated: August 3, 2018 at 12:25 pm
SHARE

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മറ്റ് രണ്ട് നടമാര്‍കൂടി കക്ഷിചേരും വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹരജിയിലാണ് ‘അമ്മ’യുടെ വനിതാ ഭാരവാഹികളായ രചന നാരായണന്‍ കുട്ടിയും ,ഹണി് റോസും കക്ഷി ചേരുന്നത്.

വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നടി ആക്രമിക്കപ്പെട്ട കേസിലും ഇതില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്ത കേസിലും താര സംഘടനയായ ‘അമ്മ ‘ വലിയ തോതില്‍ വിമര്‍ശനം നേരിട്ടതിന് പിറകെയാണ് അമ്മ ഭാരവാഹികള്‍കൂടിയായ രണ്ട് നടികള്‍ കേസില്‍ കക്ഷിചേരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here