എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13ലേക്ക് നീട്ടാന്‍ ധാരണ

Posted on: August 2, 2018 7:45 pm | Last updated: August 3, 2018 at 12:26 pm
SHARE

തിരുവനന്തപുരം: അടുത്ത എസ്എസ്എല്‍സി പരീക്ഷ നീട്ടിവെക്കാന്‍ ധാരണ. 2019 മാര്‍ച്ച് ആറിന് നിശ്ചയിച്ച പരീക്ഷ 13ലേക്ക് നീട്ടാനാണ് ഇന്ന് ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മോണിറ്ററിംഗ് യോഗം ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാറാണ്.

നിപ വൈറസ് ബാധയും മഴയും മൂലം നിരവധി അധ്യയന ദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷ നീട്ടാന്‍ ആലോചിക്കുന്നത്. 200 അധ്യയന ദിനങ്ങള്‍ ഉറപ്പാക്കിയാണ് വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയത്. അവധി ദിവസങ്ങള്‍ക്ക് പകരം ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൂട്ടത്തോടെ അവധി വന്നത് ഇത് താളംതെറ്റിച്ചു. കൂടുതല്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുന്നതിനോട് ചില അധ്യാപക സംഘടനകളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here