ആള്‍ട്ടോയെ വെട്ടാന്‍ മുഖം മിനുക്കി റെനോ ക്വിഡ്; ഒപ്പം തകര്‍പ്പന്‍ ഫീച്ചറുകളും

Posted on: August 2, 2018 3:42 pm | Last updated: August 2, 2018 at 3:42 pm
SHARE

റെനോയുടെ ചെറുകാറായ ക്വിഡിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച. മുഖ്യ എതിരാളിയായ ആള്‍ട്ടോയോട് എറ്റുമുട്ടാന്‍ ഉറച്ച് ഇറക്കിയ പുതിയ പതിപ്പില്‍ റിവേഴസ് ക്യാമറ ഉള്‍പ്പെടെ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ആകെ എട്ട് വേരിയന്റുകളില്‍ ക്വിഡ് 2018 ലഭ്യമാകും. വിലയില്‍ മാറ്റമില്ല എന്നതാണ് പ്രത്യേകത. 800 സിസി മോഡലിന് 2.66 രൂപയും ആയിരം സിസി മോഡലിന് 4.59 രൂപയുമായി തുടരും.

എറ്റവും ഉയര്‍ന്ന വേരിയന്റിലാണ് റിവേഴ്‌സ് ക്യാമറ ഉള്ളത്. ഡോര്‍ ഹാന്‍ഡിലിന് ക്രോം ഫിനിഷ് നല്‍കിയും പുതിയ ഗ്രില്‍ ഡിസൈനും ക്വീഡിന് പുത്തന്‍ ഛായ നല്‍കുന്നു. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് 12 വോള്‍ട്ട് ചാര്‍ജിംഗ് സോക്കറ്റ്, റിട്രാക്ടബിള്‍ സീറ്റ്‌ബെല്‍റ്റ്, ആംറസ്റ്റ്, ഫ്രന്റ് പവര്‍ വിന്‍ഡോ, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, ഫോഗ് ലാംപ് എന്നിവയും പുതിയ പതിപ്പില്‍ ഉണ്ട്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.