പാലക്കാട് നഗരത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരുക്ക്

Posted on: August 2, 2018 2:19 pm | Last updated: August 2, 2018 at 8:21 pm

പാലക്കാട്: നഗരത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു. മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ആറുപേരെ രക്ഷപ്പെടുത്തി. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന.

സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന ഇഷ്ടികയില്‍ പണിത കെട്ടിടമാണ് നിലംപൊത്തിയത്. ഹോട്ടലില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.