Connect with us

Kerala

വിവാദങ്ങളുടെ പേരില്‍ നോവല്‍ നിരോധിക്കാന്‍ സാധിക്കില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദങ്ങളുടെ പേരില്‍ നോവല്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. എസ് ഹരീഷിന്റെ മീശ എന്ന നോവലില്‍ വിവാദമായ ഭാഗം ചില കഥാപത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമല്ലേയെന്നും കൗമാരക്കാരായ കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് സാധ്യമല്ലേയെന്നും കോടതി ചോദിച്ചു. മീശ പ്രസിദ്ദീകരിക്കുന്നത് തടയണമന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പരാമര്‍ശങ്ങള്‍.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 221 വകുപ്പ് അനുസരിച്ച് അശ്ലീലം ഉണ്ടെങ്കിലേ ഒരു പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കൂ. അല്ലാത്ത പക്ഷം സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ അത് തടസ്സപ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ നിലപാട്. വിവാദമായ പാരഗ്രാഫില്‍ ഉള്ളത് ഭാവനാപരമായ സംഭാഷണം മാത്രമാണ്. ആവിഷക്ാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിം കോടതി ഇപ്പോള്‍ ഇടപെടരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നോവലിലെ വിവാദ ഭാഗങ്ങളുടെ പരിഭാഷണ അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് മാൃഭൂമിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതിന് ശേഷമാകും പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുക.

Latest