Connect with us

Kerala

മുഖ്യമന്ത്രി കരുണാനിധിയെ സന്ദര്‍ശിച്ചു; ആരോഗ്യനില തൃപ്തികരം

Published

|

Last Updated

തിരുവനന്തപുരം: ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കരുണാനിധിയുടെ ആരോഗ്യനില അതിവേഗ‌ം മെച്ചപ്പെട്ട് വരുന്നതായി ബന്ധുക്കൾ അറിയിച്ചുവെന്ന് സന്ദർശന ശേഷ‌ം അദ്ദേഹ‌ം മാധ്യമങ്ങളോട് പറഞ്ഞു. കരുണാനിധിയുടെ മക്കളായ സ്റ്റാലിൻ, കനിമൊഴി തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കരുണാനിധിയെ സന്ദര്‍ശിച്ച ശേഷം പി ബി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയി.