മുഖം മിനുക്കിയ ഹ്യുണ്ടായി ക്രെറ്റക്ക് റെക്കോര്‍ഡ് ബുക്കിംഗ്

Posted on: August 1, 2018 9:39 pm | Last updated: August 1, 2018 at 9:46 pm

ന്യൂഡല്‍ഹി: മുഖം മിനുക്കി എത്തിയ ഹ്യുണ്ടായിയുടെ എസ് യു വി ക്രെറ്റക്ക് വന്‍ ബുക്കിംഗ്. രണ്ട് മാസത്തിനുള്ളില്‍ 40,000ല്‍ അധികം ആളുകളാണ് ക്രെറ്റ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മെയിലാണ് ക്രെറ്റയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്.

പുറം മോഡിയിലെ മാറ്റങ്ങള്‍ക്ക് പുറമെ നിരവധി പുതിയ ഫീച്ചറുകളും ക്രെറ്റയുടെ പുതിയ വെര്‍ഷനില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സണ്‍റൂഫ്, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് സൗകര്യം, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിംഗ് മിറര്‍, 5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോര്‍ടയിന്‍മെന്റ് സിസ്റ്റം തുടങ്ങിയവ പുതിയ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.