കൊട്ടിയൂര്‍ പീഡനക്കേസ്: മൂന്ന് പേരെ സുപ്രീം കോടതി കുറ്റവിമുക്തരാക്കി

Posted on: August 1, 2018 2:16 pm | Last updated: August 1, 2018 at 3:12 pm
SHARE

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ രണ്ട് കന്യാസ്ത്രീകളടക്കം മൂന്ന് പേരെ സുപ്രീം കോടതി പ്രതി പട്ടികയില്‍നിന്ന് ഒഴിവാക്കി. ടെസി ജോസഫ്, ആന്‍സി മാത്യു, ഡോ.ഹൈദരലി എന്നിവരെയാണ് കേസില്‍നിന്നും ഒഴിവാക്കിയത്.

കേസിലെ മറ്റ് രണ്ട് പ്രതികളായ വയനാട് ശിശുക്ഷേമ സമതി അധ്യക്ഷന്‍ ഫാ.തോമസ് ജോസ് തേരകം, സമതി അംഗം ബെറ്റി ജോസഫ് എന്നിവര്‍ വിചാരണ നേരിടണം. തങ്ങളെ കേസില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പേരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികനായ റോബിന്‍ വടക്കുംചേരിയാണ് ഒന്നാംപ്രതി. വൈദികനെ രക്ഷിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തിയെന്നതാണ് മറ്റുള്ളവര്‍ക്കെതിരായ കുറ്റം

LEAVE A REPLY

Please enter your comment!
Please enter your name here