ശബരിമലയില്‍ സ്ത്രീപ്രവേശനത്തിലെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് അമിക്കസ്‌ക്യൂറി

Posted on: August 1, 2018 1:55 pm | Last updated: August 1, 2018 at 9:04 pm

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്ന് അമിക്കസ്‌ക്യൂറി സുപ്രീം കോടതിയില്‍ . ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം ഒരു മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചു.

ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടനാ പ്രകാരമുള്ള തുല്യാവകാശങ്ങളെ ബാധിക്കുന്നതല്ല. സ്ത്രീപ്രവേശന വിഷയത്തില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും അമിക്കസ്‌ക്യൂറി കോടതിയെ ബോധിപ്പിച്ചു. എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശമനുവദിക്കണമെന്ന ഹര്‍ജിയിലാണ് അമിക്കസ്‌ക്യൂറിയായ കെ രാമമൂര്‍ത്തി ഏറെ നിര്‍ണായകമായ നിലപാട് അറിയിച്ചത്.