ഇടുക്കിയില്‍ കാണാതായ നാല് പേരുടേയും മ്യതദേഹങ്ങള്‍ വീട്ട് വളപ്പില്‍ കുഴിച്ചിട്ട നിലയില്‍

Posted on: August 1, 2018 12:38 pm | Last updated: August 2, 2018 at 8:38 am
SHARE

 ഇടുക്കി: വണ്ണപ്പുറം കമ്പക്കാനത്ത് ദുരൂഹസാഹചര്യത്തില്‍ കുടുംബത്തിലെ നാല് പേരെ കാണാതായ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍ നാല് പേരുടേയും മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.കാനാട്ട് ക്യഷ്ണന്‍(54), ഭാര്യ സുശീല(50) മക്കളായ ആശ(21), അര്‍ജുന്‍(17) എന്നിവരുടെ മ്യതദേഹങ്ങളാണ് വീടിന് പിറകിലെ അട്ടിന്‍കൂടിന് സമീപത്തെ കുഴിയില്‍നിന്നും പോലീസ് കണ്ടെടുത്തത്.

ബിഎഡ് വിദ്യാര്‍ഥിനിയാണ് ആശ.അയല്‍ക്കാരാണ് ഇവരെ കാണാനില്ലെന്ന് പോലീസില്‍ അറിയിച്ചത്. പോലീസെത്തി വീട് തുറന്ന് പരിശോധിച്ചതില്‍ വീട്ടിനുള്ളിലെ തറയിലും ഭിത്തിയിലും രക്തക്കറ കണ്ടെത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here