പാളത്തില്‍ മരം വീണു; ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

Posted on: August 1, 2018 9:41 am | Last updated: August 1, 2018 at 12:56 pm
SHARE

ആലപ്പുഴ: പാളത്തില്‍ മരം വീണതിനെത്തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. ഹരിപ്പാടിനും കരുവാറ്റക്കുമിടയില്‍ തീരദേശ റെയില്‍പാതയിലാണ് മരം വീണത്.

പുലര്‍ച്ചെ മംഗളുരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് വരുന്നതിന് അല്‍പം മുമ്പാണ് മരം വീണത്. ഇതേത്തുടര്‍ന്ന് മാവേലി എക്‌സ്പ്രസ് പിടിച്ചിട്ടു. മരം പിന്നീട് മുറിച്ച് മാറ്റിയെങ്കിലും പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയോടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here