ഹാജിമാര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ കേരളം മാതൃക: മുഖ്യമന്ത്രി

Posted on: July 31, 2018 8:25 pm | Last updated: August 1, 2018 at 9:27 am
സംസ്ഥാന ഹജ്ജ് ക്യാമ്പിൽ കാന്തപുരം എപി അബൂബക്കർ മുസ് ലിയാർ പ്രഭാഷണ‌ം നടത്തുന്നു

നെടുമ്പാശ്ശേരി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിലും സേവനം ചെയ്യുന്നതിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരിയില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജുമായി ബന്ധപ്പെട്ട് കേരളം നടപ്പിലാക്കി വരുന്ന സംവിധാനങ്ങള്‍ പഠിച്ച് അത് പിന്തുടരാനാണ് മറ്റ് സംസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകരുടെ അപേക്ഷക്ക് ആനുപാതികമായ ക്വാട്ട ഇപ്പോഴും ലഭ്യമായിട്ടില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യം നേടിയെടുക്കാന്‍ ഹജ്ജ് കമ്മിറ്റിയുടെ തേതൃത്വത്തില്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹജ്ജ് കാര്യ വകുപ് മന്ത്രി കെ.ടി.ജലീല്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി തീര്‍ഥാടകര്‍ക്ക് യാത്രാ രേഖകള്‍ കൈമാറുന്നത് ഉല്‍ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാല്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇര്‍ഫാന്‍ അഹമ്മദ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ മഖ്‌സൂദ് അഹമ്മദ് ഖാന്‍ ,പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ഷിഹാബ് തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ് ലിയാര്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.കെ.ഇബ്രാഹിം കുഞ്ഞ്, എ.എം.ആരിഫ്, കാരാട്ട് റസാക്ക്, വി.കെ.അബ്ദുള്‍ ഖാദര്‍ ,ഹജ് കമ്മിറ്റി എക്‌സി.ഓഫീസര്‍ മലപ്പുറം ജില്ലാ കളക്ടര്‍ ടിക്കാറാം മീണ, കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ടി.പി.അബ്ദുള്ള കോയ മദനി, ഹുസൈന്‍ മടവൂര്‍,സിയാല്‍ എം.ഡി വി.ജെ.കുര്യന്‍, ടി.എച്ച്.മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.