കനത്ത മഴ: തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ സിഗ്നല്‍ സംവിധാനം തകരാറിലായി; ട്രെയിനുകള്‍ വൈകുന്നു

Posted on: July 31, 2018 1:41 pm | Last updated: July 31, 2018 at 3:18 pm
SHARE

തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ പാളത്തില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് പല ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. വെള്ളം കയറിയതിനെത്തുടര്‍ന്ന് ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം തകരാറിലായതാണ് ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചത്.

മാന്വലായി സിഗ്നല്‍ നല്‍കിയാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. തിരുവനന്തപുരത്ത് നിന്ന് 11.15ന് പുറപ്പെടേണ്ടിയിരുന്ന കേരള എക്‌സ്പ്രസ് ഉച്ചക്ക് 12.23 ഓടെയാണ് ഇവിടെനിന്നും പുറപ്പെട്ടത്. ഇവിടെനിന്നും പുറപ്പെടേണ്ട് ട്രെയിനുകള്‍ക്ക് പുറമെ ഇങ്ങോട്ട് എത്തേണ്ട ട്രെയിനുകളും വൈകുകയാണ്.